Uncategorized

ജില്ലാ പഞ്ചായത്ത് പദ്ധതി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ചേരാൻ അവസരം

തൊടുപുഴ : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 ആണ് അവസാന തീയ്യതി.നാല് മാസമാണ് കോഴ്‌സ് കാലാവധി.ഇരു കോഴ്‌സുകള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2500 രൂപയാണ് ഫീസ്.അപേക്ഷകര്‍ 17 വയസ് തികഞ്ഞവരാകണം.
സാക്ഷരതാ മിഷന്റെ പത്ത്, ഹയര്‍ സെക്കണ്ടറി കോഴ്‌സുകളിലെ പഠിതാക്കളും, 8 മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാര്‍ത്ഥികളും (പ്രായപരിധി ബാധകമല്ല) രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2000 രൂപ അടച്ചാല്‍ മതിയാകും. അപേക്ഷാ ഫോറം www.literacymissionkerala.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ പേരില്‍ എസ് ബി ഐ ശാസ്തമംഗലം ബ്രാഞ്ചിലെ 38444973881 (ഗുഡ് ഇംഗ്ലീഷ് ) 38444973609 (അച്ഛി ഹിന്ദി) അക്കൗണ്ട് നമ്പരുകളില്‍ ഫീസ് അടക്കാം. ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന് ചേരുന്ന ഇടുക്കി ജില്ലക്കാരായ 220 പഠിതാക്കളുടെ മുഴുവന്‍ ഫീസും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടക്കും. ആദ്യം ലഭിക്കുന്ന 220 അപേക്ഷകളാണ് പരിഗണിക്കുന്നത്. അപേക്ഷകള്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. വിലാസം, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഇടുക്കി, കുയിലിമല, പൈനാവ്,685603.
ഫോണ്‍ 04862232294.

Related Articles

Back to top button
error: Content is protected !!