ChuttuvattomKarimannur

ഖനന കമ്പനി പഞ്ചായത്ത് വഴി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ഉത്തരവ്

തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സീറോക്ക് എന്ന ഖനന കമ്പനി ദുര്‍ബലമായ പഞ്ചായത്ത് വഴി ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സബ് കലക്ടര്‍ ഡോ. അരുണ്‍ കുമാര്‍ ഉത്തരവിട്ടു.  മൈനിങ് പ്ലാനിലെ നിര്‍ദ്ദേശവും എല്ലാ നിയമങ്ങളും പഞ്ചായത്ത് ചട്ടങ്ങളും ലംഘിച്ച് കഴിഞ്ഞ നാല് മാസത്തോളമായി ഈ ഖനന കമ്പനി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ദിനംപ്രതി 70 ഓളം ടോറസ് ലോറികള്‍ ഖനന ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് ദുര്‍ബലമായ പഞ്ചായത്ത് റോഡിലൂടെ ജനരോക്ഷത്തെ വകവയ്ക്കാതെ, കടത്തികൊണ്ട് പോകുകയായിരുന്നു.

പഞ്ചായത്ത് കമ്മറ്റി ചേര്‍ന്ന് എല്‍.എസ്.ജി.ഡി എന്‍ജിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം വിയോജനമില്ലാതെ 3.5 മീറ്റര്‍ ഗാരിയേജ് മാത്രമുള്ള  പഞ്ചായത്ത് വഴി ടോറസ് പോലുളള ഭാര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ തിരുമാനം എടുത്തിരുന്നു. കൂടാതെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം 6 മീറ്ററില്‍ കുറഞ്ഞ വഴിക്ക് ടോറസ് പാടില്ലെന്നതും  കമ്പനിയുടെ മൈനിങ് പ്ലാനില്‍ 10 ടണ്‍ മാത്രമെ പുറത്തു കൊണ്ടുപോകാവൂ എന്ന എല്ലാ നിയമങ്ങളും നിലനില്‍പ്പുണ്ട്. കഴിഞ്ഞ 5 മാസമായി പഞ്ചായത്ത് കമ്മറ്റി തീരുമാനം നടപ്പാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനും ക്വാറി വിരുദ്ധ സമിതി കണ്‍വീനറുമായ മനോജ് കോക്കാട്ടും, എം.വി ജോര്‍ജും സബ് കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പഞ്ചായത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!