ChuttuvattomThodupuzha

വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കാപ്പ് ശാഖയിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ യോ​ഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാബു പുന്നേക്കുന്നിൽ അധ്യക്ഷത വഹിച്ചു. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നിശാന്തി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ കുടുംബസംഗമ സന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ.കെ. മനോജ്, എ.ബി. സന്തോഷ്, സ്മിത ഉല്ലാസ്,ശാഖാ സെക്രട്ടറി എ.എൻ. മയൂരനാഥൻ,വൈസ് പ്രസിഡന്റ് ടി.എൻ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!