ChuttuvattomThodupuzha

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ : ഇടുക്കി പ്രസ് ക്ലബും തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ക്യാമ്പില്‍ ഡോ.ഡി.അജയ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. അഹല്യ ഫൗണ്ടേഷന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ പിആര്‍ഒ ജേക്കബ് സാജ് പുളിമൂട്ടില്‍, പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ്, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, വൈസ് പ്രസിഡന്റ് കെ.എം.ബിലീന, ജോയിന്റ് സെക്രട്ടറി പി.കെ.ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ അനൂപ് ഒ.ആര്‍, എം.എന്‍.സുരേഷ്, ഹാരിസ് മുഹമ്മദ്,വിനോദ് കണ്ണോളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാധ്യമ പ്രവര്‍ത്തകരായ 40-ഓളം പേര്‍ പരിശോധനകള്‍ക്ക് വിധേയമായി. വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!