ArakkulamChuttuvattom

പതിപള്ളി റോഡ് രണ്ടാം ഘട്ടം അറ്റകുറ്റപണികള്‍ ആരംഭിച്ചു

അറക്കുളം: പതിപ്പള്ളി-മേമുട്ടം- ഉളുപ്പൂണി റോഡിന്റെ രണ്ടാം ഘട്ടം അറ്റകുറ്റപണികള്‍ ആരംഭിച്ചു. ഒന്നാം ഘട്ടം പതിപ്പള്ളി വരെ ടാറിങ്ങ് പൂര്‍ണമായും, മേമുട്ടം വരെ 3 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റിങ്ങും നടത്തിയിരുന്നു. പതിപ്പള്ളി മുതലുള്ള റോഡിന്റെ ഒരു വശം ഐറിഷ് ഓടയും, മറുവശം കല്ലും സ്ഥാപിക്കേണ്ട പണി ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വനം വകുപ്പ് കേസെടുത്തതിനാല്‍ നിര്‍ത്തിവച്ച ഒന്നാം ഘട്ടം പണികളും ഉടന്‍ തന്നെകോടതി വിധി വരികയും, പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി മേമുട്ടം മുതല്‍ ഏലപ്പാറ പഞ്ചായത്തിന്റെ അതിര്‍ത്തി വരെ ഒന്നര കിലോമീറ്ററിന്റെ പണിയാണ്  ആരംഭിച്ചിട്ടുള്ളത്. 3 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയും, രണ്ടാം ഘട്ടത്തില്‍ 1 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. എം ഡി ദേവദാസ് ചെയര്‍മാനായ റോഡ് വികസന സമിതി 10 വര്‍ഷം ഹൈക്കോടതിയില്‍ നടത്തിയ കേസിന്റെ ഫലമായാണ് 10 കോടി രൂപയോളം ഈ റോഡിന് അനുവദിച്ചത്. ഏലപ്പാറ പഞ്ചായത്തില്‍ വരുന്ന 2 കിലോമീറ്റര്‍ റോഡിന് കൂടിയാണ് ഈ ഫണ്ട്. പീരുമേട് താലൂക്കില്‍ വരുന്ന 2 കിലോമീറ്ററിനുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണ്. അത് പൂര്‍ത്തിയാകുകയും, പതിപ്പള്ളി മുതല്‍ ഉളുപ്പൂണി വരെ ഇരുവശവും പണി പൂര്‍ത്തീകരിക്കുന്നതോടെ മൂലമറ്റം വാഗമണ്‍ യാത്ര സുഗമമാകും.

Related Articles

Back to top button
error: Content is protected !!