Idukki

പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തില്‍ പഞ്ചമല പൂരം ദേശോത്സവം

വെണ്‍മണി: പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിലെ ഉത്സവം, പഞ്ചമല പൂരം ദേശോത്സവം 17, 18, 19 എന്നീ തീയതികളില്‍ നടക്കും. ഉത്സവ ദിനങ്ങളില്‍ പൊങ്കാല,എഴുന്നള്ളിപ്പ്, ദേശ ഇളനീരാട്ടം, വിശേഷാല്‍ ഹോമങ്ങള്‍, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, പ്രഥമ ശ്രീരുദ്ര പുരസ്‌കാര സമര്‍പ്പണം വാണിജ്യരത്‌ന പുരസ്‌കാര സമര്‍പ്പണം,
വര്‍ണപകിട്ടാര്‍ന്ന പകല്‍പ്പൂര ഘോഷയാത്ര, ചലച്ചിത്ര പിന്നണി ഗായകന്‍ വിധു പ്രതാപ് നയിക്കുന്ന ഗാനമേള ഇവ നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ 17 ന് പതിവ് പൂജകള്‍ക്ക് പുറമേ രാവിലെ 6.ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, 7ന് അഷ്ടോത്തര ശതനാമാര്‍ച്ചന, 8 ന് അംശം അര്‍പ്പിക്കല്‍, 9 ന് ദുര്‍ഗാ ദേവിക്ക് നവകം, പഞ്ചഗവ്യം, 11.30 ന് നവകലശാഭിഷേകം, വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന (ദീപ കാഴ്ച ), അരങ്ങില്‍ രാത്രി 10 ന് തിരുവനന്തപുരം വൈഗ വിഷന്‍ അവതരിപ്പിക്കുന്ന ബാലെ അഗ്നിമുദ്ര. രണ്ടാം ദിവസമായ 18 ന് പതിവ് പൂജകള്‍ക്ക് പുറമേ രാവിലെ 7ന് വില്‍പത്രാതി മന്ത്രാര്‍ച്ചന, 8 ന് മഹാമൃത്യുജ്ജയഹോമം 10 ന് നവകം, പഞ്ചഗവ്യം കലശപൂജയും കലശാഭിഷേകവും (മഹാദേവന് ). 11 ന് പൊങ്കാല. – ഭദ്രദീപ പ്രകാശനം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് , തുടര്‍ന്ന് സിനിമാ താരവും നാഷണല്‍ ഫിലിം അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മിക്ക് ശ്രീരുദ്ര പുരസ്‌കാര സമര്‍പ്പണം. 11.30 ന് ബ്രഹ്‌മ കലശാഭിഷേകം, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് മഹാദേവങ്കല്‍ ദേശഇളനീര്‍ ആട്ടവും, സമര്‍പ്പണവും 508 ഇളനീരഭിഷേകവും. 7.30 ന് അത്താഴപൂജ, രാത്രി 12 ന് ശിവരാത്രി പൂജ, അരങ്ങില്‍ രാത്രി 9 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍. മൂന്നാം ദിവസമായ 19 ഞായറാഴ്ച പതിവ് പൂജകള്‍ക്ക് പുറമേ രാവിലെ 7 ന് നവഗ്രഹപൂജ, 11.30 ന് ബ്രഹ്‌മകലശാഭിഷേകം, 12 ന് വിശേഷാല്‍ സര്‍പ്പപൂജ, വൈകിട്ട് 3 ന് വെണ്‍മണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലേക്ക് പകല്‍പ്പൂരഘോഷയാത്ര പുറപ്പാട്. തിരിച്ച് 4 ന് ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും പഞ്ചമല ക്ഷേത്രത്തിലേക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, 60 ല്‍ അധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന സ്‌പെഷ്യല്‍ പഞ്ചവാദ്യം,ദൈവിക കലാരൂപങ്ങള്‍,ഡിജിറ്റല്‍ നിലക്കാവടികള്‍ കോട്ടക്കാവടികള്‍, 30 ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന ശിങ്കാരിമേളം, പഞ്ചാരിമേളം, അമ്മന്‍കുടം, പാണ്ടിമേളം, ആദിവാസി കലാരൂപങ്ങള്‍ എന്നിവയെല്ലാം അണിനിരക്കുന്ന പകല്‍ പൂര ഘോഷയാത്ര നടക്കും. 7ന് പഞ്ചമല ദേവസ്വം ഓഫീസ് സമുച്ചയത്തിന്റെയും ക്ഷേത്രവക സ്റ്റേജിന്റെയും ഉദ്ഘാടനവും, ഭദ്രദീപ പ്രകാശനവും നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ.ജോസഫ് എം.എല്‍.എ, ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കുചേരും. 7.30ന് വാണിജ്യരത്‌ന പുരസ്‌കാരം മൂവാറ്റുപുഴ എസ്.ആര്‍.ട്രേഡിങ് കമ്പനി ഉടമ ഷൈജു രാഘവന് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനിക്കും. രാത്രി 9 ന് ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്, തുടര്‍ന്ന് സഹസ്രദീപ കാഴ്ച, മംഗളപൂജ. അരങ്ങില്‍ രാത്രി 9 ന് പിന്നണി ഗായകന്‍ വിധു പ്രതാപ് നയിക്കുന്ന ഗാനമേള ഇവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ചേര്‍ത്തല സുമിത് തന്ത്രി, സെക്രട്ടറി ബിനു പിള്ള തെങ്ങനാല്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!