Idukki

കുരുമുളക് സ്‌പ്രേ അടിച്ച് ദമ്പതികള്‍ക്ക് നേരെ ആക്രമണവും മോഷണവും

 

നെടുങ്കണ്ടം: കുരുമുളക് സ്‌പ്രേ അടിച്ച് ദമ്പതികളെ മര്‍ദിച്ച് പണം അപഹരിച്ചതായി പരാതി. പാലാര്‍ സ്വദേശി പെരുംപുഴയില്‍ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മര്‍ദ്ദനമേറ്റത്.കുരുമുളക് സ്‌പ്രേ മുഖത്ത് അടിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറയുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന 34,000 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചതായി മൊഴി നല്‍കി. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീകുമാറിനെ ചിലര്‍ ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്.

ബഹളം കേട്ട് ഓടിയെത്തിയ ശ്രീകുമാറിന്റെ ഭാര്യ വിജിക്കും മര്‍ദ്ദനമേറ്റു. ശ്രീകുമാറിന്റെ കൈക്കും കാലിനും പരുക്കുണ്ട്. വിജിയുടെ വയറില്‍ അക്രമികള്‍ ചവിട്ടുകയായിരുന്നു. എസ്.എച്ച്. ജി യില്‍ നിന്നും വായ്പയെടുത്ത തുകയാണ് ആക്രമികള്‍ അപഹരിച്ചത്. പരുക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ അക്രമമാണന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

Related Articles

Back to top button
error: Content is protected !!