ArakkulamChuttuvattom

അറക്കുളത്ത് പിഎം കിസ്സാൻ സമ്മാൻ നിധി ഹെൽപ്പ് ഡസ്ക് ക്യാമ്പ് നടത്തി

മൂ​ല​മ​റ്റം: അ​റ​ക്കു​ളം ജ​യ്ഹി​ന്ദ് ലൈബ്രറിയുടേയും, കൃഷിഭവന്റേയും,കോമൺ സർവ്വീസ് ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തിൽ പി.എം.കിസ്സാൻ സമ്മാൻ നിധി ഹെൽപ്പ് ഡസ്ക് ക്യാമ്പ് നടത്തി. പഞ്ചാ​യ​ത്തം​ഗം പി.​എ. വേ​ലു​ക്കു​ട്ട​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ൻറ് കെ.​എ​സ്. സു​കു​മാ​ര​ൻ, ക​ർ​ഷ​ക​ൻ മു​ട്ടം നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​റ​ക്കു​ളം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യും കൃ​ഷി ഭ​വ​നും കോ​മ​ൺ സ​ർ​വീ​സ് സെ​ൻറ​റും സം​യു​ക്ത​മാ​യാ​ണ് ക്യാമ്പ് ന​ട​ത്തി​യ​ത്.പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ലൂ​ടെ വ​ർ​ഷം​തോ​റും 6,000 രൂ​പ ല​ഭി​ച്ചി​രു​ന്ന​തും എ​ന്നാ​ൽ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ത​ട​സ​പ്പെ​ട്ട​വ​ർ​ക്കു​മാ​യി ഇ​തു വീ​ണ്ടും ല​ഭി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യി​ൽ പു​തി​യ​താ​യി ചേ​രു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ കി​സാ​ൻ ഹെ​ൽ​പ് ഡ​സ്ക് നി​ര​വ​ധി​പ്പേ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.ഇ​നി​യും പു​തു​ക്കാ​ത്ത​വ​ർ​ക്ക് അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം മൈ​ലി​ലെ കോ​മ​ൺ സ​ർ​വീ​സ് സെ​ൻറ​റി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബന്ധപ്പെടേണ്ട നമ്പർ: 9447212121.

 

Related Articles

Back to top button
error: Content is protected !!