Idukki

ജില്ലയില്‍ ഒരു വര്‍ഷത്തിനിടയില്‍ 105 നര്‍കോട്ടിക് കേസുകള്‍ പിടികൂടി പോലീസ്

തൊടുപുഴ: ജില്ലയില്‍ ഒരു വര്‍ഷത്തിനിടയില്‍ 105 നര്‍കോട്ടിക് കേസുകള്‍ പിടികൂടി പോലീസ്. ഈ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ സഹായകരമായി പ്രവര്‍ത്തിച്ച തൊടുപുഴ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ടി.എം.ഷംസുദ്ദീന്‍, എഎസ്‌ഐ ഉണ്ണിക്കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് എന്നിവരെ തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. നര്‍കോട്ടിക് കേസുകള്‍ക്കു പുറമെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ 31 കേസുകളിലും, അനധികൃത മണ്ണ്, പാറ എന്നിവ പിടികൂടിയ 37 കേസുകളിലും സ്‌ക്വാഡ് അംഗങ്ങളുടെ സഹായം തൊടുപുഴ പോലീസിന് മുതല്‍ക്കൂട്ടായി. ഇവരുടെയും തൊടുപുഴയിലെ പോലീസ് സംവിധാനത്തിന്റെയും ഏകോപിച്ച പ്രവര്‍ത്തനം മാതൃകാപരമാണെന്നു കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുകൂടിയായ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!