Vannappuram

പട്ടയക്കുടിയില്‍ വീട്ടമ്മയുടെ മാല  പൊട്ടിച്ചു കടന്ന പ്രതി പിടിയില്‍

വണ്ണപ്പുറം: പട്ടയക്കുടിയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കുമ്മം കല്ല് പാമ്പ്തൂക്കിമാക്കല്‍ നിസാറി (39)നെ യാണ് കാളിയര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പട്ടയക്കുടി ആയത്തു പാടത്ത് വിന്‍സെന്റിന്റ ഭാര്യആനീസിന്റ മാലയാണ് ഇയാള്‍ മോഷ്ടിച്ചത്. പിടിവലിക്കിടയില്‍ മാലയുടെ ഒരുഭാഗമാണ് മോഷ്ടാവിന് കിട്ടിയത്. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും വഴിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കാളിയാര്‍ സി.ഐ. എച്ച്.എല്‍.ഹണിയുടെ നേതൃത്വ ത്തില്‍ എസ്. ഐ.കെ.ജെ ജോബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Related Articles

Back to top button
error: Content is protected !!