Thodupuzha

തൊടുപുഴയില്‍ 35 കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഇടുക്കി: തൊടുപുഴയില്‍ 35 കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍.വടിവാള്‍ കണ്ണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി വഴിയുള്ള കഞ്ചാവ് കടത്തിനെക്കുറിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് 35 കിലോ ഉണക്കക്കഞ്ചാവുമായി പ്രതി പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവ് കേരളത്തിലെ മറ്റു ജില്ലകളിലേക്കെത്തിക്കാന്‍ തൊടുപുഴയടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രമാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന. നിരവധി കേസുകളില്‍ പ്രതിയായ വടിവാള്‍ കണ്ണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവാണ് പിടിയിലായത്.

ഇടുക്കി വഴിയുള്ള കഞ്ചാവ് കടത്തിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ മലയാളികളുള്‍പ്പെട്ട വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്രയും വലിയ ശേഖരം നഗരത്തിലേക്കെത്തിക്കാന്‍ ഉപയോഗിച്ച മാര്‍ഗമടക്കം അന്വേഷണത്തിലുള്‍പ്പെടുത്തും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു

Related Articles

Back to top button
error: Content is protected !!