Thodupuzha

പോലീസ് സ്റ്റേഷന്‍  മാര്‍ച്ചിനിടെ സംഘര്‍ഷം: ഒരാള്‍ കൂടി പിടിയില്‍

 

 

 

തൊടുപുഴ: മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍. മങ്ങാട്ടുകവല നിസാമുദ്ദീനാണ് പിടിയിലായത്. ഇടവെട്ടിയില്‍ പഞ്ചായത്ത് പ്രസിഡന്റിനെയും യു.ഡി.എഫ് അംഗങ്ങളെയും സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞു വയ്ക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ പോലീസിന്റെ നിസംഗതക്കെതിരെയും ഗുണ്ടാ ആക്രമണത്തിനെതിരെയും നവംബര്‍ 22ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച മാര്‍ച്ചിനിടെയായിരുന്നു സംഭവം.

Related Articles

Back to top button
error: Content is protected !!