ChuttuvattomVelliyamattom

പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടനം നാളെ

വെള്ളിയാമറ്റം. : പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം നാളെ നടക്കും. വ്യാഴാഴ്ച 11ന് ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് ലാബ് ഉദ്ഘാടനം ചെയ്യും.വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. എം. ജെ. ജേക്കബ്,സി.വി. സുനിത, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. എസ്.ജോണ്‍, വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ വിശ്വനാഥന്‍, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശ്ശേരി, ഇടുക്കി ഡിഡിഇ വിജയ ആര്‍, തൊടുപുഴ ഡിഇഒ ശ്രീലത ഇ.എസ്, തൊടുപുഴ എഇഒ ഷീബ മുഹമ്മദ്,
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ ജോസ്, ഹെഡ്മിസ്ട്രസ്സ് ലീമ പി.ഡി, എസ്.എം.സി. ചെയര്‍മാന്‍ പി.ജി. സുധാകരന്‍, പി.ടി.എ. പ്രസിഡന്റ് ജെയ്‌സണ്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും

Related Articles

Back to top button
error: Content is protected !!