CrimeVannappuram

പെട്രോള്‍ പമ്പ് അനുവദിച്ചു നല്‍കാമെന്ന് വാഗ്ദാനം: മുപ്പത്താറു ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

വണ്ണപ്പുറം: പെട്രോള്‍ പമ്പ് അനുവദിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുപ്പത്താറു ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് യാക്കര നൂറാണി സ്വദേശി അങ്ങര പ്പറമ്പ് വിനോദ് കുമാറ (49)നെ യാണ് കളിയാര്‍ എസ്. ഐ. ജിബിന്‍ തോമസിന്റെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വണ്ണപ്പുറത്ത് ഭാരത് പെട്രോളിയംകമ്പനി യുടെ പമ്പ് അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തുക വാങ്ങിയത്. പിന്നീട് ഇയാള്‍ ഒളിവില്‍ പോകുകയും പലയിടങ്ങളില്‍ മാറി മാറി താമസി ക്കുകയും ചെയ്തു. രണ്ടു മാസം മുമ്പ് കേസ് എടുത്ത് കാളിയാര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാള്‍ നൂറാണിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ഇവിടെ എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!