Thodupuzha

ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: മുന്‍സിപ്പല്‍ ഏരിയയിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വെങ്ങല്ലൂര്‍ യു.പി സ്‌കൂളില്‍ നടന്ന ക്വിസ് മത്സരം തൊടുപുഴ എ. ഇ. ഒ. ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വി. എസ് സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫിലിപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഷിംനാസ്, സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ രാജീവ് പുഷ്പാംഗതന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സജ്മി ഷിംനാസ്, എം.പി.ടി.എ പ്രസിഡന്റ് റംസി റസാഖ് എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.അജയ് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ടി.എം.എം യു പി സ്‌കൂളിലെ ഹാജറ കെ. റസാഖ് ,നസ്രിന്‍ അബ്ബാസ് ടീം ഒന്നാം സമ്മാനവും മുതലക്കോടം എസ്.ജി യു.പി സ്‌കൂളിലെ അമീന ഫാത്തിമ, സഞ്ജു എസ് ടീം .രണ്ടാം സമ്മാനവും നേടി. ജില്ലയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ യു.പി സ്‌കൂളിനുള്ള റാവുത്തര്‍ ഫെഡറേഷന്‍ന്റെ പ്രത്യേക ഉപഹാരം വെങ്ങല്ലൂര്‍ യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍
ഫിലിപ്പച്ചന് ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദ് സമ്മാനിച്ചു. യോഗത്തില്‍ റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഐ. ഷാജി, ജനറല്‍ സെക്രട്ടറി പി.കെ. മൂസ, റഫീക്ക് പള്ളത്തുപറമ്പില്‍ സ്‌കൂള്‍ പി.ടി.എ അംഗങ്ങള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!