ChuttuvattomMuttom

റെയ്സ് ടു ഹെൽത്ത് : രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

മൂലമറ്റം: ഇടുക്കി ജില്ല ആരോഗ്യവകുപ്പിന്റെയും,  മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും വിവിധ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിയന്ത്രണം ലക്ഷ്യമാക്കി ബ്ലോക്ക്‌ തലത്തിൽ റെയ്‌സ് ടു ഹെൽത്ത്‌ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് ക്യാമ്പസിൽ നടന്ന പരിപാടി. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌  വിനോദ് കെ. എസിന്റെ അധ്യക്ഷത വഹിച്ചു.

മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ എ.സി സരള, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എം. കെ, അറക്കുളം പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ജോസ്,  പ്രിൻസിപ്പൽ ഫാദർ തോമസ് ജോർജ്, അറക്കുളം മെഡിക്കൽ ഓഫീസർ  ഡോക്ടർ ചിന്റു ടോജൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ സുരേഷ് വർഗീസ് വിഷയാവതരണം നടത്തി. തുടർന്ന് സെയ്ന്റ് ജോസഫ് കോളേജിലെ എം. എസ് ഡബ്ലിയു വിദ്യാർത്ഥികൾ  ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റെയ്‌സ് ടു ഹെൽത്ത് ഫ്ലാഗ് മുട്ടം ബ്ലോക്കിന് കീഴിലുള്ള വിവിധ കോളേജുകൾക്ക് കൈമാറി. ഡി. എം. എച് പി കോഡിനേറ്റർ ഷൈൻ  ജോസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ഡോക്ടർ പ്രിൻസ് കെ മറ്റത്തിന്റെ നേതൃത്വത്തിൽ  വോളിബോൾ, ബാഡ്മിൻറൺ, ഫുട്ബോൾ എന്നി മത്സരങ്ങളും സംഘടിപ്പിച്ചു. ബാഡ്മിന്റണിൽ സെയ്ന്റ് ജോസഫ് കോളേജ്. മൂലമറ്റം,വോളിബോൾ, ഫുട്ബാൾ മത്സരങ്ങളിൽ സെയ്ന്റ് ജോസഫ് അക്കാദമി മൂലമറ്റം എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി. പെയിന്റിംഗ് മത്സരത്തിൽ സി. എസ്. ഐ . ഐ.ടി. ഐ മുട്ടം ജേതാക്കളായി.

 

 

Related Articles

Back to top button
error: Content is protected !!