Kerala

കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

മണ്‍സൂണ്‍ നാളെയോടെ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും വൈകാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ വിലയിരുത്തല്‍. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ അറബികടല്‍, തെക്ക് കിഴക്കന്‍ അറബികടലിന്റെ കൂടുതല്‍ മേഖലകളില്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബികടല്‍, മാലിദ്വീപ് മുഴുവന്‍, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത. കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!