Thodupuzha

വിവിധയിടങ്ങളില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്തസാക്ഷി ദിനാചരണം കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് വി. എം.ഫിലിപ്പച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.ഷാജിമോന്‍, വി.ഡി.എബ്രാഹം, സി.കെ.മുഹമ്മദ് ഫൈസല്‍, ജോളി മുരിങ്ങമറ്റം, പി.എം നാസര്‍, ഷെല്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്ത സാക്ഷി ദിനചാരണം ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ എം.കെ പുരുഷോത്തമന്‍, ഡി.സി.സി സെക്രട്ടറിമാരായ ഷിബിലി സാഹിബ്, പി.എസ് ചന്ദ്രശേഖരപ്പിള്ള, എന്‍.ഐ ബെന്നി, ടി.ജെ പീറ്റര്‍, തൂഫാന്‍ തോമസ്, സെബാസ്റ്റ്യന്‍ കെ. ജോസ്, ജോയ് മൈലാടി, കെ.എം ഷാജഹാന്‍ ,കെ.ജി സജിമോന്‍, സജി സെബാസ്റ്റ്യന്‍, കെ.എ ഷഫീക്, ഷരീഫ് പാലമല, റോബിന്‍ മൈലാടി, ജോര്‍ജ് താന്നിക്കല്‍, എം.എച്ച് സജീവ്, സുരേഷ് രാജു, സെബാസ്റ്റ്യന്‍ മാത്യു, എം.കെ ഷാഹുല്‍, എം.ഡി ദേവദാസ്, കെ.എ ബാബു, ജോസ് പെരുമ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി,

തൊടുപുഴ: മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം തൊടുപുഴ വെസ്റ്റ് ബ്രാഞ്ചില്‍ ആചരിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
പുഷ്പാര്‍ച്ചനക്ക് ശേഷം അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ദിപു പി.യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ്. ഷെമീര്‍ അനുസ്മരണ സന്ദേശം നല്‍കി. സംസ്ഥാന കമ്മിറ്റിയംഗം ടോണി വര്‍ഗീസ്, സംസ്ഥാന ഓഡിറ്റര്‍ സിജു പി.എസ്, സംസ്ഥാന കൗണ്‍സില്‍ അംഗം അലക്സാണ്ടര്‍ ജോസഫ്, ദിലീപ് ജോസഫ്, പള്ളിവേട്ട അനസ്, ജസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!