Thodupuzha

റേഷന്‍ സംമ്പ്രദായം കുറ്റമറ്റതാക്കണം കെ.പി.എം.എസ്

തൊടുപുഴ: റേഷന്‍ സംമ്പ്രദായം കുറ്റമറ്റതാക്കണമെന്ന് കെ.പി.എം.എസ് തൊടുപുഴ യൂണിയര്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഉപയോഗിക്കുന്നേ സോഫ്റ്റ് വെയര്‍ റേഷന്‍ സംവിധാനം സുഗമമായി നടത്താന്‍ അനിവാര്യമല്ല. മെഷീന്‍ തകരാറ് മൂലം കഴിഞ്ഞ മാസം 3 ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടത് ഉപഭോക്താക്കളെകബളിപ്പിക്കുന്നതിന് വേണ്ടിയാണ്. റേഷന്‍ കൊണ്ട് മാത്രം കഴിയുന്നവരോടുള്ള വെല്ലുവിളിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. റേഷന്‍ കടകളുടെ മുമ്പില്‍ വലിയ നിരയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും ഇനിയും ഈ നടപടി തുടര്‍ന്നാല്‍ റേഷന്‍ ഉപഭോക്താക്കളെ സംഘടിപ്പിച്ചു കൊണ്ട് കെ പി എം എസ് പ്രതൃക്ഷ സമരത്തിലേയ്ക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!