KarimannurThodupuzha

വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും ജൂണ്‍ 22 ന്

കരിമണ്ണൂര്‍: കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും 22 ന് രാവിലെ 10.30 മുതല്‍ 11.30 വരെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും 22ന് 12 മുതല്‍ 1.30 വരെ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ചും ഉച്ചകഴിഞ്ഞു 2.30 മുതല്‍ 3.30 വരെ പെരിങ്ങാശ്ശേരി ടൗണില്‍വെച്ചും നടത്തും.വ്യാപാരികള്‍ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ് കവര്‍ സഹിതം ഹാജരായി മുദ്ര പതിപ്പിക്കേണ്ടതാണ്.

 

 

Related Articles

Back to top button
error: Content is protected !!