Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം,മലപ്പുറം, കോഴിക്കോട്,വയനാട്, കാസർകോട് ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അതേ സമയം ഇടുക്കി മൂലമറ്റം ഇലപ്പള്ളിയിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. കൃഷിയിടങ്ങളിലാണ് ഉരുൾപൊട്ടിയത്.തൃശൂരിൽ 2018-19പ്രളയ കാലത്ത് വെള്ളം കയറിയ ഇടങ്ങളിലുള്ളവർ മാറിത്താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചാലക്കുടിയിൽ ഒരു മണിക്കൂറിനുള്ളിൽ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്നും വൈകുന്നേരത്തോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2377 അടിയായി.തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ശക്തമായ മഴയില്‍ പുഴകളും തോടുകളും നിറയുന്നതിനാല്‍ തീരത്തുള്ളവര്‍ ആശങ്കയിലാണ്. ഇടുക്കിയിലെ പൊന്മുടി,ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമിലുമാണ് റെഡ് അലേര്‍ട്ട്. ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നിലവിലെ റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ നീരൊഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. തമിഴ്നാട് 1800 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഇടുക്കിയില്‍ മലങ്കര ഉള്‍പ്പെടെയുള്ള 5 ചെറു ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പറമ്ബിക്കുളത്തു നിന്നുള്ള വെള്ളത്തിന്റെഅളവ് കൂടിയ സാഹചര്യത്തിലാണ് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നത്. ചാലക്കുടിപ്പുഴയുടെ തീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്. പീച്ചി ഡാമിന്‍റെ ഷട്ടറുകളും തുറന്നിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ 33 സെ.മീറ്ററില്‍ നിന്ന് 40 സെ.മീറ്ററായി ഉയര്‍ത്തി. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!