Kerala

മഴ ശമിക്കുന്നു: എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടർന്ന് 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. കാസർകോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലർട്ട് തുടരുന്നു.നിലവിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഓറഞ്ച് അലർട്ട് ഉള്ള ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റെഡ് അലർട്ടിന് സമാനമായ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. രണ്ട് ദിവസം കൂടി പിന്നിട്ടാൽ മഴ ശക്തികുറഞ്ഞ് സാധാരണ സ്ഥിതിയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.നേരത്തെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതിനെ തുടർന്ന് റെഡ് അലർട്ട് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലേക്കായി ചുരുക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!