ChuttuvattomIdukki

റസാക്ക് ചൂരവേലിനെതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്നും പിന്തിരിയണം; ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ്

തൊടുപുഴ: സി.പി.ഐയുടെ ജില്ലാ നേതാക്കൾ അതിജീവന പോരാട്ട വേദി  ചെയർമാനും ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റിന്റെ ജനറൽ കൺവീനറുമായ റസാക്ക് ചൂരവേലിനെതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ഭാരവാഹികൾ  ആവശ്യപ്പെട്ടു.  കേന്ദ്ര സർക്കാരിനെതിരെ നടത്തുന്നതെന്ന് പറയപ്പെടുന്ന കാൽനട പ്രചരണ ജാഥയിലാണ് സി.പി.ഐയുടെ ജില്ലാ നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയത്.

ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റസാക്ക് ചൂരവേലിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജില്ലയിൽ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് നിയമ നിർമാണ സഭകളിൽ നടക്കുന്ന നിയമ നിർമാണങ്ങളിൽ ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജനങ്ങൾക്ക് അഭിപ്രായം സമർപ്പിക്കാം എന്ന കാര്യമെങ്കിലും രാഷ്ട്രീയ നേതാക്കൾ മനസിലാക്കണം. ഭേദഗതി ബില്ല് സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് എന്ന് ഉറക്കെ പറയുന്ന സംഘടനകളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!