ChuttuvattomThodupuzha

സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്ര സമീപനം തിരുത്തുക : കെജിഒഎ

തൊടുപുഴ : കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ദുര്‍ബ്ബലമാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ തത്വങ്ങള്‍ പോലും അട്ടിമറിച്ച് സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി. സംസ്ഥാന ജീവനക്കാര്‍ക്ക് ഡിഎ കുടിശിക അടക്കമുള്ള സാമ്പത്തികാനുകൂല്യങ്ങള്‍ വൈകാതെ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പുമന്ത്രിയുടെയും പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി.കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ ജയശ്രീ അധ്യക്ഷത വഹിച്ചു. ഡോ. ബോബി പോള്‍, പി എം ഫിറോസ്, പി കെ സതീഷ്‌കുമാര്‍, പി എസ് അബ്ദുല്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ചയില്‍ അജയ് എ.ജെ (തൊടുപുഴ), ഡോ. നിതീഷ് (ഇടുക്കി), സുനില്‍ സെബാസ്റ്റ്യന്‍ (ഉടുമ്പഞ്ചോല), സന്ദീപ് (മുട്ടം), ആര്‍ നന്ദകുമാര്‍ (ദേവികുളം), സ്റ്റീഫന്‍ ടി (പീരുമേട് ) എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!