Thodupuzha

റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം: തൊടുപുഴ കുതിക്കുന്നു

തൊടുപുഴ: 34-ാമത് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം മത്സരം പൂര്‍ത്തിയാകുമ്പോള്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ തൊടുപുഴ ഉപജില്ലയാണ് പോയിന്റ് ടേബിളില്‍ മുന്നിട്ടു നില്‍ക്കുന്നത്. യു.പി. വിഭാഗത്തില്‍ പീരുമേട്, തൊടുപുഴ, അടിമാലി ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സ്‌കൂള്‍ തലത്തില്‍ യു.പി വിഭാഗത്തില്‍ സെന്റ്ഫിലോമിനാസ് എച്ച്.എസ്.എസ്. ഉപ്പുത്തറ 20 പോയിന്റുമായും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓസാനം ഇ.എം.എച്ച്.എസ്.എസ് കട്ടപ്പനയും, എസ്.ടി.എച്ച്.എസ്.എസ് തുടങ്ങനാടും 25 പോയിന്റുമായി ഒന്നാമതാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കട്ടപ്പന എസ്.ജി.എച്ച്.എസ്.എസ് 35 പോയിന്റുമായി ഒന്നാമതാണ്.

 

Related Articles

Back to top button
error: Content is protected !!