Kerala

ഓണ്‍ലൈന്‍ വിവരാവകാശം സംസ്ഥാനത്ത് നടപ്പിലാക്കാത്തത് ദുരൂഹം: കിഫ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍് അലക്‌സ് ഒഴുകയില്‍.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, ചണ്ഡീഗഡ്, പുതുച്ചേരി, തമിഴ്‌നാട് പോലെയുളള സംസ്ഥാനങ്ങളില്‍ നിലവില്‍ വന്ന ഓണ്‍ലൈന്‍ സംവിധാനം കേരളത്തി്ല്‍ കൊണ്ടുവരാന്‍ എന്താണ് തടസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കിഫ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച വിഷയത്തില്‍ കേരള സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവരാന്‍ കിഫയെ സഹായിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ആര്‍.ടി.ഐ സംവിധാനമാണ്. കിഫ പുറത്തുകൊണ്ടുവന്ന രേഘകളുടേ അടിസ്ഥാനത്തിലാണ് കാട്ടുപന്നി വിഷയത്തില്‍ നിയയമസഭയെ തെറ്റിദ്ധരിപ്പിച്ചതിനു വനം വകുപ്പ് മന്ത്രിയുടെ ഓഫീസിലെ 4 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി ഓണ്‍ലൈന്‍ സംവിധാനം തടയാന്‍ ശ്രമിക്കുമ്പോള്‍, അവയെ പിന്‍തളളി ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും കിഫ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!