Idukki
റോഡരുകിലെ കുഴിയില്‍ തള്ളിയ മാലിന്യം പിടികൂടി പിഴ ഈടാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/download-32.jpg?resize=299%2C168&ssl=1?v=1679465070)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അടിമാലി: ടൗണില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ കൊണ്ടു പോയി റോഡരുകിലെ കുഴിയില്‍ നിക്ഷേപിച്ച മാലിന്യം അടിമാലി പഞ്ചായത്ത് സെക്രട്ടറി പിടികൂടി. അടിമാലി – കുമളി ദേശീയപാതയോരത്തെ പൊതുകുഴിയിലാണ് മാലിന്യം ഇട്ടത്. ചൊവ്വാഴ്ച്ച വാഹനത്തില്‍ വരികയായിരുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇദ്ദേഹം തിരികെ പോയി വിഷയം തിരക്കിയപ്പോഴാണ് കുഴിയില്‍ മാലിന്യം ഇടുന്നത് കണ്ടത്. അടിമാലി ടൗണില്‍ കല്ലാര്‍കുട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യമാണെന്ന് ഡ്രൈവര്‍ സമ്മതിച്ചു.
തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവറുടെ പേരില്‍ ഇരുപത്തിഅയ്യായിരം രൂപ പിഴ ഈടാക്കി. മാലിന്യം കുഴിയില്‍ നിന്നും തിരികെ എടുപ്പിക്കുകയും ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)