Thodupuzha

അപകട ഭീഷണിയായി പാറമട

അഞ്ചിരി തലയനാട് പ്രവർത്തിച്ചു വരുന്ന സെന്റ്. മാർട്ടിൻ പാറമടയുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ മൂലം പ്രദേശവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ്. പരിധി ലംഘിച്ചുള്ള ഖനന സ്ഫോടനങ്ങൾ വഴി സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയാണ്. കുന്നിൻ മുകളിൽ ആയിര കണക്കിനു ഘന മീറ്റർ മണ്ണിളക്കി കൂമ്പാരമിടുകയും അതിനു മുകളിൽ വൻതോതിൽ മെറ്റൽ കൂനകൾ കൂട്ടുകയും ചെയ്തിരിക്കുന്നു.ഇവ സമീപ കാലത്തെ കനത്ത മഴ മൂലം താഴേയ്ക്ക് പതിച്ച് വലിയ അപകട സാധ്യത വരുത്തി വയ്ക്കുകയാണ് അതോടൊപ്പം യാതൊരു ഉറപ്പും ഇല്ലാത്ത മലിന ജല സംഭരണിയുടെ അപകട സാധ്യതയുടെ ഭീതി സമീപവാസികളുടെ ഉറക്കം കെടുത്തുകയാണ്.കൂടാതെ വൻതോതിൽ സിലിക്കയും മറ്റ് രാസ പദാർത്ഥങ്ങളുമടങ്ങിയ മലിന്യ ജലം സമീപ ജലസ്രോതസുകളിലൂടെ ഒഴുകി ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മലങ്കര ജലാശയത്തിൽ എത്തി മലിനമാക്കുകയാണ്. തൊടുപുഴ , കാരിക്കോട്-അഞ്ചിരി, ആനക്കയം-കാഞ്ഞാർ റോഡ് നൂറു കണക്കിന് വാഹനങ്ങൾ ഓടുന്ന ഏകറോഡ് ആണിത്. ടാറിളകിയ റോഡിലൂടെ 60 ടൺ ഏറെ ഭാരം വഹിക്കുന്ന ടോറസ്സുകളുടെ നിരന്തരമായി മരണ പാച്ചിലിന്റെ ഭാഗമായി തകർന്നു കൊണ്ടിരിക്കുകയാണ്. നാട്ടുകാർ പലതവണ പരാതിയും പ്രതിഷേധവും അറിയിച്ചെങ്കിലും പാറമട അധികൃതർ യാതൊരു കൂസലില്ലാതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. തന്മൂലം അഞ്ചിരി പാടശേഖര ഹാളിൽ ആനക്കയം മുതൽ തെക്കുംഭാഗം വരെയുള്ള ജന പ്രതിനിധികളും പ്രദേശ വാസികളും കൂടി ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ആക്കപടിക്കൽ രക്ഷാധികാരിയായും തോമാച്ചൻ മൈലാടൂർ കൺവീനർ ആയും ജോജോ കൊല്ലപ്പള്ളി ജോയിന്റ് കൺവീനർ ആയും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പാറമടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പതിമൂന്നംഗ കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!