Newdelhi

കോണ്‍ഗ്രസ്സിന്റെ രാജ്യ വ്യാപക പ്രതിഷേധം: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഇഡി റെയ്ഡിനും വിലക്കയറ്റത്തിനെതിരെ നിരോഘനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. രാജ്യവ്യാപക പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയില്‍. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചിനെത്തിയത്. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച ശേഷമാണ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ എംപിമാരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡുകള്‍ മറിച്ചിട്ടും മുന്നോട്ട് പോകാന്‍ ശ്രമിച്ച എംപിമാരും പൊലീസും തമ്മില്‍ ഉന്തുംതളളുമുണ്ടായി. ആലത്തൂര്‍ എംപി രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാലിതും പൊലീസ് തടഞ്ഞു. എംപിമാരെല്ലാവരും പൊലീസ് കസ്റ്റഡിയിലാണ്.

Related Articles

Back to top button
error: Content is protected !!