Kerala

വായ്പയെടുക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം: ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ പുറമേ നിന്നുള്ള ഫണ്ടിങ് ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു. സര്‍ക്കാര്‍ വഴിയാണ് പല സ്ഥാപനങ്ങളും വായ്പ എടുക്കുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ വായ്പ വാങ്ങുമ്പോഴുള്ള എല്ലാ കരാര്‍ വ്യവസ്ഥയും ഈ പണം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഏജന്‍സിയും പാലിക്കേണ്ടതുണ്ട്. വായ്പയെടുത്തു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ കൈപ്പറ്റില്ല. സ്ഥാപനങ്ങള്‍ കൈപ്പറ്റുന്ന പണം കൃത്യമായി തിരിച്ചടയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!