Thodupuzha

സ്‌കൂള്‍ വിപണിസജീവമായി

തൊടുപുഴ: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍വിപണിയില്‍ മുന്നൊരുക്കങ്ങള്‍ സജീവം.കുട്ടികളെ ആകര്‍ഷിക്കാന്‍ പുത്തനുടുപ്പുകള്‍, അടിപൊളി ബാഗുകള്‍, കുടകള്‍, നോട്ട്‌ബുക്കുകള്‍ തുടങ്ങി എല്ലാം തയാറാക്കി സ്‌കൂള്‍ വിപണികള്‍ കാത്തിരിക്കുകയാണ്‌. നോട്ട്‌ബുക്കുകളും മറ്റ്‌ പഠനോപകരണങ്ങളും വില്‍പ്പന നടത്തുന്ന സ്‌ഥാപനങ്ങളില്‍ ഇപ്പോഴേ തിരക്കേറി തുടങ്ങി. സാമ്ബത്തിക മാന്ദ്യം പൊതുവെ ബാധിച്ചിട്ടുണ്ടെങ്കിലും കുട്ടിക്കള്‍ക്കാവശ്യമായ കാര്യങ്ങള്‍ മാറ്റി വയ്‌ക്കാന്‍ രക്ഷിതാക്കള്‍ തയാറല്ല. കടം വാങ്ങിയാണെങ്കിലും കുട്ടികള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ബന്ധം ഓരോ രക്ഷിതാവിനുമുള്ളതിനാല്‍ വരും ദിവസങ്ങളില്‍ സ്‌കൂള്‍ വിപണിയില്‍ തിരക്കേറുമെന്നാണ്‌ കച്ചവടക്കാരുടെ പ്രതീക്ഷ.

Related Articles

Back to top button
error: Content is protected !!