Idukki

കഞ്ഞിവെളളത്തില്‍ നിന്ന് സ്വന്തമായുണ്ടാക്കിയ ‘ കളളു’ മായി വിദ്യാര്‍ത്ഥി സ്‌കൂളില്‍

ഇടുക്കി: കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വന്തമായുണ്ടാക്കിയ ‘കള്ളു’മായി ക്ലാസിലെത്തി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി. ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ക്ലാസിലെത്തിയ വിദ്യാര്‍ത്ഥി ഇടയ്ക്ക് ‘കള്ള്’ പുറത്തെടുത്ത് നോക്കിയപ്പോള്‍ ഗ്യാസിന്റെ മര്‍ദ്ദം കാരണം കുപ്പിയുടെ അടപ്പ് തെറിച്ചു പോകുകയായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളുടെ ദേഹത്തും ക്ലാറിയിലും’കള്ളാ’കുകയായിരുന്നു. ഇതോടെ മറ്റ് കുട്ടികള്‍ അധ്യാപകരെ വിവരമറിയിച്ചു. പേടിച്ചുപോയ കുട്ടി ഉടന്‍ സ്ഥലം വിട്ടു. ഇതോടെ അധ്യാപകരും പരിഭ്രാന്തരായി. വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് വീട്ടിലെത്തിയ അധ്യാപകര്‍ മാതാപിതാക്കളോട് വിവരം പറഞ്ഞു. വിദ്യാര്‍ത്ഥി വീടിന്റെ തട്ടിന്‍പുറത്ത് ഇതിനുമുന്‍പ് ‘കള്ളു’ണ്ടാക്കിയതായി വീട്ടുകാര്‍ അധ്യാപകരെ അറിയിച്ചു. ‘കള്ള്’ സൂക്ഷിച്ച പാത്രം പൊട്ടി ‘കള്ള്’ താഴെ വീണപ്പോഴാണ് തങ്ങള്‍ അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. ഇതോടെ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ അധ്യാപകര്‍ തീരുമാനിച്ചു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും കൗണ്‍സിലിങ് നല്‍കുന്നത്.

 

Related Articles

Back to top button
error: Content is protected !!