Kerala

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ വ്യാജ സന്ദേശങ്ങൾ: പരാതി നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്ടോപ്പ് ലഭിക്കുമെന്നും അതിനായി കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള തരത്തിലുള്ള സന്ദേശം വ്യാജമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള സന്ദേശങ്ങളും വ്യാജ വാർത്തയും വ്യാപകമായി പ്രചരിപ്പിക്കുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങളും സന്ദേശത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും പൊതു വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സംഭവം ഗൗരവമായി കാണുന്നു. ഇത്തരം സന്ദേശങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!