KeralaKochi

സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യബസുകളുടെ മത്സരയോട്ടം തടയുന്നതിന്റെ ഭാഗമായാണ് ബസുകളില്‍ രണ്ട് വീതം സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ക്യാമറ സ്ഥാപിക്കാത്ത ബസുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കില്ലെന്നും ഉത്തരവിറങ്ങിയിരുന്നു. ഇതില്‍ വന്‍ പ്രതിഷേധമായിരുന്നു സ്വകാര്യബസ് ഉടമകള്‍ നടത്തിയത്.

Related Articles

Back to top button
error: Content is protected !!