Idukki

ബിജെപി വിസ്താരകന്‍മാര്‍ക്ക് യാത്ര അയപ്പ് ജൂണ്‍ 24ന്

ഇടുക്കി: ജൂണ്‍ 26 മുതല്‍ ഭോപ്പാലില്‍  നടക്കുന്ന ദ്വിദിന ശിബിരത്തിലും, അതിന് ശേഷം ജൂലൈ 4 വരെ തെലുങ്കാനയില്‍ സംഘടനാ പ്രവര്‍ത്തനത്തിനുമായി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിസ്താരകന്‍മാരായി പോകുന്നവരെ ജൂണ്‍ 24ന് ശനിയാഴ്ച ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ഉച്ചക്ക് 1.30 ന് യാത്ര അയക്കും. ജൂണ്‍ 27 ന് ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസ്താരകന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ബിജെപിയുടെ പ്രമുഖരായ അഖിലേന്ത്യാ നേതാക്കളായിരിക്കും ക്യാമ്പില്‍ പരിശീലനം നല്‍കുക.ബിജെപി സംസ്ഥാന കമ്മിറ്റിയംഗം പി.ഏ.വേലുക്കുട്ടന്‍, ബിജെപി ജില്ലാ സെക്ര.കെ.ആര്‍ സുനില്‍ കുമാര്‍,ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസി.ഡന്റ് വി .സി .വര്‍ഗീസ്, ഇടുക്കി മണ്ഡലം പ്രസി.സുരേഷ് മീനത്തേരില്‍, മൂവാറ്റുപുഴ മണ്ഡലം പ്രസി.അരുണ്‍ പി മോഹനന്‍, വണ്ണപ്പുറം മണ്ഡലം സെക്ര. അഡ്വ.ജി.സുരേഷ് കുമാര്‍ എന്നിവരാണ് വിസ്താരകന്‍മാരായി ഭോപ്പാലിന് യാത്ര തിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!