Obitpolitics

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സതേടിയിരുന്നു. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി. 1928 ഏപ്രില്‍ 12നാണ് വക്കം പുരുഷോത്തമന്റെ ജനനം. സ്റ്റുഡന്റ്‌സ് കോണ്ഗ്രസിലൂടെ 1946ല്‍ രാഷ്ട്രീയത്തിലെത്തി. 1971 മുതല്‍ 77 വരെ കൃഷി, തൊഴില്‍ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 1980 ല്‍ ആരോഗ്യ ടൂറിസം മന്ത്രിയായി. 2004 ല്‍ ധനമന്ത്രിയായിരുന്നു

Related Articles

Back to top button
error: Content is protected !!