Thodupuzha

തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ ഓണ ചന്ത ആരംഭിച്ചു

തെക്കുംഭാഗം: ഓണം ഉത്സവ ആഘോഷത്തോടനുബന്ധിച്ചു അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സഹകരണത്തോടെ സഹകരണ സംഘങ്ങള്‍ ഓണ ചന്ത നടത്തുന്നതിന്റെ ഭാഗമായി തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ ഓണ ചന്ത ആരംഭിച്ചു .ഓണ ചന്തയുടെ ഉദ്ഘാടനം തൊടുപുഴ താലൂക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.ആര്‍ മിനി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ റോബി സിറിയക്ക്, റോയി അഗസ്റ്റിന്‍ ,സെക്രട്ടറി വി.ടി ബൈജു ,ബാങ്ക് ജീവനക്കാര്‍ ,സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!