Kerala

റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി

തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ കടകള്‍ ഇന്നും നാളെയും അടച്ചിടും. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ നീട്ടി. ശനി, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റേഷന്‍കട പ്രവര്‍ത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ശനി, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഏഴുവരെ റേഷന്‍കട പ്രവര്‍ത്തിക്കും

 

 

Related Articles

Back to top button
error: Content is protected !!