ChuttuvattomThodupuzha

കലയന്താനി സെന്റ് ജോര്‍ജസ് എച്ച്.എസ്.എസില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി

തൊടുപുഴ: കലയന്താനി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചെറുധാന്യ കൃഷിക്ക് തുടക്കമായി.’ശ്രീ അന്ന – പോഷണ്‍മാഹ് ‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ് നിര്‍വ്വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023-24 വര്‍ഷത്തെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂളില്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. കലയന്താനി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെറുധാന്യ കൃഷി ആരംഭിച്ചത്. ചെറുധാന്യങ്ങളുടെ കൃഷി രീതി, ഗുണസവിശേഷതകള്‍ എന്നിവയെ സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിനാണ് ഈ പദ്ധതിയെന്ന് എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനില്‍ എം ജോര്‍ജ് പറഞ്ഞു. തിന, മണിച്ചോളം, റാഗി അഥവാ കൂവരക്, മരക്, കുതിരവാലി, പേള്‍മില്ലറ്റ് തുടങ്ങിയ ചെറുധാന്യങ്ങളാണ് കുട്ടികള്‍ വീടുകളില്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്‍.എസ്. എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജൂഡിത്ത് ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി സെബിന്‍ കെ എഫ്രേം, സ്‌കൗട്ട് മാസ്റ്റര്‍ ജോബിന്‍ ജോര്‍ജ്,അധ്യാപകരായ സജി ജോസഫ്,നിക്‌സ് ജോസ്, ജോജോ ജോസ്, പ്രിന്‍സി ജോയി, മേരി എസ്, ലിനോമോള്‍ ജോസഫ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!