ChuttuvattomIdukki

സോജന്‍ സ്വരാജിന്റെ ബൈസ്റ്റാന്‍ഡര്‍ പ്രീബുക്കിങ് ആരംഭിച്ചു

ഇടുക്കി: സുന്ദരമായ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന സ്ട്രോക്ക് എന്ന അവസ്ഥയും അതിന്റെ ഇരയാകുന്നവരോടുള്ള സമൂഹത്തിന്റെയും ബന്ധുക്കളുടേയും സമീപനവും തുറന്നുകാട്ടുന്ന സോജന്‍ സ്വരാജിന്റെ പുസ്തകം ‘ബൈസ്റ്റാന്‍ഡര്‍’ പ്രീബുക്കിങ് ആരംഭിച്ചു. തളര്‍ന്നു പോയവരെ കട്ടിലില്‍ ഒതുക്കരുതെന്ന സന്ദേശപങ്കുവെക്കുകയാണ് ഈ ബുക്കിലൂടെ പ്രസ്‌ക്ലബ് പ്രസിഡന്റ് കൂടിയായ സോജന്‍ സ്വരാജ് പറയുന്നത്.

നര്‍മ്മം കലര്‍ന്ന ഓര്‍മ്മക്കുറിപ്പുകളും അമ്മയുടെ ആശുപത്രിവാസത്തിന് കൂട്ടിരുപ്പുകാരനായി ഇരിക്കേണ്ടിവന്ന മകന്റെ അനുഭവങ്ങളും തളര്‍ച്ചയില്‍ നിന്ന് അമ്മയെ കൈപിടിച്ചുയര്‍ത്തിയ ജീവിതയാത്രയും പറയുന്നതാണ് ‘ബൈസ്റ്റാന്‍ഡര്‍.’ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പുറത്തിറക്കുന്ന ബുക്കിന്റെ പ്രീ പബ്ലിക്കേഷന്‍ ആരംഭിച്ചു. 175 മുഖവിലയുള്ള ബുക്ക് ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 140 രൂപക്ക് സ്വന്തമാക്കാം. കൈപ്പടയുടെ വെബ്സൈറ്റ് വഴിയും വാട്സാപ് വഴിയും പ്രീബുക്ക് ചെയ്യാം. 860 680 2486 എന്ന നമ്പറില്‍ അഡ്രസ് അയച്ച് ബുക്കിങ് ഉറപ്പാക്കാം.

ബുക്കിങ് ലിങ്ക്
ക്ലിക്ക് ചെയ്ത് അഡ്രസ് അയക്കാം.
https://wa.me/918606802486

Related Articles

Back to top button
error: Content is protected !!