ChuttuvattomThodupuzha

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം; തൊടുപുഴ സിപിഐ മണ്ഡലം കമ്മിറ്റി

തൊടുപുഴ: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ വംശീയ കലാപത്തിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർ ഒറ്റക്കല്ലെന്നും ഇന്ത്യയിലെ മതേതര വാദികൾ അവർക്കൊപ്പമാണെന്നും സലിം കുമാർ പറഞ്ഞു. ബിജെപിയും സംഘപരിവാർ ശക്തികളും മണിപ്പൂരിൽ നടത്തുന്ന വംശീയഹത്യയിൽ നിന്ന് പിന്മാറണമെന്നും കലാപകാരികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും സലിംകുമാർ ആവശ്യപ്പെട്ടു

Related Articles

Back to top button
error: Content is protected !!