National

രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സോണിയാ ഗാന്ധി ഇന്ന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി : രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സോണിയാ ഗാന്ധി ഇന്ന് സമര്‍പ്പിക്കും. ജയ്പ്പൂരില്‍ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എത്തും.അതേസമയം, പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. 2006 മുതല്‍ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോഴും റായ്ബറേലിയില്‍ സോണിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ മകള്‍ പ്രിയങ്കാ ഗാന്ധിക്ക് എന്തുകൊണ്ടും അനുയോജ്യവും സുരക്ഷിതവുമായ സീറ്റ് തന്നെയാണ് റായ്ബറേലി. മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുടെ കാലം മുതലേ തന്നെ കോണ്‍ഗ്രസ് കോട്ടയാണ് റായ്ബറേലി. 2019 ല്‍ പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പലരും മോദിയും പ്രിയങ്കാ ഗാന്ധിയും തമ്മിലുള്ള തുറന്ന പോരും പ്രവചിച്ചിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിന്റെ നേതൃത്വ ചുമതല വഹിച്ച് പ്രിയങ്ക തെരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് വിട്ടുനിന്നു.

 

 

Related Articles

Back to top button
error: Content is protected !!