Thodupuzha

ഗണിതം ഉല്ലാസകരമാക്കാൻ സ്പെഷ്യൽ കെയർ സെന്ററുകൾ

തൊടുപുഴ :ഗണിത പ്രവർത്തനങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും കുട്ടിയുടെ യുക്തിചിന്ത വളർത്തുന്നതിനും സഹായിക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം . കുട്ടികൾക്ക് വീട്ടിലിരുന്ന് ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഗണിത കിറ്റുകൾ നൽകിയും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകിയുമാണ് കുട്ടികളെ ആസ്വാദ്യകരമായി ഗണിത പഠനത്തിലേക്ക് നയിക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ പഠനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഡി ആർ ജി പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് നിർവഹിച്ചു. അറക്കുളം ബി ആർ സി യിൽ നടന്ന ഉദ്ഘാടനത്തിൽ ഇടുക്കി ജില്ലാ പ്രോജക്ട് കോഡിനേറ്റർ ബിന്ദു മോൾ ഡി അധ്യക്ഷത വഹിച്ചു. അറക്കുളം ബിപിസി സിനി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രോജക്ട് ഓഫീസർ യാസിർ എ കെ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. അടിമാലി ബി ആർ സി ട്രെയിനർ ഷമീർ സി എ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!