ChuttuvattomMuttom

മുട്ടം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായുളള സ്‌പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ച്ച

തൊടുപുഴ: 2023-24 അധ്യായന വര്‍ഷത്തേക്കുള്ള ഡിപ്ലോമ, ലാറ്ററല്‍ എന്‍ട്രി പ്രവേശനവുമായി ബന്ധപ്പെട്ട് മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ച്ച നടക്കും. മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ രാവിലെ 9 മുതല്‍ 10 വരെയാണ് സ്‌പോട്ട് അഡ്മിഷന്‍ രജിസ്ട്രഷന്‍ നടത്തുന്നത്. 2023-24 അധ്യായന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അപേക്ഷകര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന (13995/ രൂപ) ഫീസും പി.ടി.എ.ഫണ്ടും സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. ഫീസ് (13995/ രൂപ) എ.ടി.എം. കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. പി.ടി.എ. ഫണ്ട് പണമായി കൈയില്‍ കരുതേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!