Newdelhi

പച്ച കുപ്പി ഇനിയില്ല;സ്പ്രൈറ്റ് നാളെ മുതൽ പുതിയ രൂപത്തിൽ

ന്യൂഡൽഹി: 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പച്ച കുപ്പി നിർത്തുന്നു. പച്ച നിറം ഉപേക്ഷിച്ച് ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്പ്രൈറ്റ്  ഇനിമുതൽ വിപണിയിലെത്തുക. കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകാനുള്ള ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ. തിങ്കളാഴ്ച മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.

കാർബണേറ്റഡ് ശീതളപാനിയമായ സ്പ്രൈറ്റ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം ഈ കുപ്പികൾ വസ്ത്രങ്ങൾ കാർപ്പെറ്റുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്. എന്നാൽ ട്രാൻസ്പരന്റ് കുപ്പികൾ റീസൈക്കിൾ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നു പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!