ChuttuvattomVannappuram

വണ്ണപ്പുറം എസ്.എന്‍.ഡി ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു സമാധി ദിനാചരണം ഇന്ന്

തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം വണ്ണപ്പുറം ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 96-ാ മത് മഹാസമാധി ദിനാചരണം ഇന്ന് രാവിലെ ആറ് മുതല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാര്‍ത്ഥന, സമാധി സമ്മേളനം, പ്രഭാഷണം, അമൃതഭോജനം എന്നിവയോടെ ആചരിക്കും. 11.30ന് നടക്കുന്ന സമാധി സമ്മേളനം യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, പി.ടി. ഷിബു, കെ.കെ. മനോജ്, എ.ബി. സന്തോഷ് എന്നിവര്‍ സമാധി സന്ദേശം നല്‍കും.

തുടര്‍ന്ന് കോട്ടയം ശ്രീനാരായണ പഠന കേന്ദ്രത്തിലെ ദിനു സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ജ്യോതിലക്ഷ്മി സാനുവിനെയും ബി.എ.എം.എസിന് ഉന്നത വിജയം നേടിയ ശ്രീക്കുട്ടി സുരേഷിനെയും ചടങ്ങില്‍ ആദരിക്കുമെന്ന് ശാഖാ സെക്രട്ടറി കെ.എന്‍. ബാബു കൈപ്പനാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!