Karimannur

സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ജ​ത ജൂ​ബി​ലി​ ഉ​ദ്ഘാ​ട​നം ന​ട​ത്തി

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​യ വി​വി​ധ നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​വീ​ക​രി​ച്ച സ്റ്റേ​ഡി​യം, പു​തു​താ​യി നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ടം, ഹ​രി​തോ​ദ്യാ​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി, സെ​ന്‍റ് ജോ​സ​ഫ്സ് സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ പ്ര​വേ​ശ​ന​ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ൽ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മു​ൻ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടു​ക​ളും പു​ന​ർ​നി​ർ​മി​ച്ച ഹ​രി​തോ​ദ്യാ​നം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​പ്യാ​രു​മ​ല​യും ക്രി​ക്ക​റ്റ് പി​ച്ച് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണും ഫു​ട്ബോ​ൾ ഫീ​ൽ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ സി​സ്റ്റ​ർ ഗ്രാ​സി​യ എ​സ്എ​ച്ച്, അ​ന്ന​ക്കു​ട്ടി പീ​റ്റ​ർ, ട്രീ​സാ​മ്മ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രെ​യും അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റി​ൽ​പ​രം പൂ​ർ​വ അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് ക​ല്ല​റ​യ്ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ ആ​ൻ​സി സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, കെ.​എ. പൈ​ലി, കെ.​എ​സ്. ജോ​സ്, കെ.​ടി. തോ​ബി​യാ​സ്, ജോ​ളി മു​രി​ങ്ങ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!