ChuttuvattomCrimeThodupuzha

മദ്യപാനത്തിനിടയില്‍ വാക്ക് തര്‍ക്കം: ഒരാള്‍ക്ക് പരിക്ക്‌

തൊടുപുഴ: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം കലാശിച്ചത് കത്തികുത്തില്‍.
മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ മൊട്ട എന്ന് വിളിക്കുന്ന ഷിജു (40) വിനാണ് കുത്തേറ്റത്. പ്രതി കുന്നപ്പള്ളി രഞ്ചു (32) ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. പരിക്കേറ്റ ഷിജുവിനെ പോലീസ് ജീപ്പില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു കേസില്‍ ജയിലിലായിരുന്ന ഇയാള്‍ അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്. എസ്.ഐമാരായ സജി.പി.ജോണ്‍, ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles

Back to top button
error: Content is protected !!