Idukki

പ്രഖ്യാപനങ്ങൾ നടത്തി ഇടതു സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു — കെ. ഫ്രാൻസിസ് ജോർജ്

ഇടുക്കി : ജനകിയ – കാർഷിക പ്രശ്നങ്ങൾ ഉയർത്തി ജനങ്ങൾ സമരങ്ങളുമായി രംഗത്തുവരുമ്പോൾ സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുകയും പിന്നീട് അവ നടപ്പിലാക്കാതെ കബളിപ്പിക്കുകയുമാണെന്ന് മുൻ എം പിയും കേരളകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ കെ ഫ്രാൻസിസ് ജോർജ് ആരോപിച്ചു . ഏലത്തിനും കുരുമുളകിനും ന്യയവില ലഭ്യമാക്കുക ,വന്യമൃഗ ശല്യം തടയുക , ബഫർ സോൺ വനങ്ങൾക്കുള്ളിലാക്കുക , നിർമാണ നിരോധനം പിൻവലിക്കുക ,പലിശ എഴുതി തള്ളി വായ്പകളുടെ കാലാവധിദിർഘിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളകോൺഗ്രസ് -കർഷകയൂണിയൻ നേതൃത്വത്തിൽ രാജകുമാരി ടൗണിൽ നടന്ന പ്രതിക്ഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. 1972 -ലെ വന്യജിവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു .വന്യമൃഗങ്ങൾ മനുക്ഷ്യരെ ആക്രമിച്ചാൽ പ്രതിരോധത്തിന് ശ്രമിച്ചാൽ ജയിലിൽ പോകുന്ന നിയമം മാറണം . ബഫർ സോണിൽ ഇരട്ടത്താപ്പ് നയം തിരുത്തി പൂർണമായും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു . പാർട്ടി മണ്ഡലം പ്രസിഡണ്ട് ജോസ് കണ്ടത്തിങ്കര അദ്യക്ഷതവഹിച്ചു പാർട്ടി ജില്ല പ്രസിഡണ്ട് എം ജെ ജേക്കബ് , കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വര്ഗീസ്‌ വെട്ടിയാങ്കൽ ,ജോജി എടപ്പളിക്കുന്നേൽ ,ജോസ് പൊട്ടൻപ്ലാക്കൽ ,എം ജെ കുര്യൻ ,ബാബു കിച്ചേരിൽ ,സണ്ണി തെങ്ങുംപള്ളി ,ബിനു ജോൺ ,കുര്യാക്കോസ് ചേലമൂട്ടിൽ ,ടി വി ജോസുകുട്ടി ,സിബി കൊച്ചുവെള്ളാട്ട് ,അഭിലാഷ് പാലക്കാട്ട് ,ലാലു മാടപ്പാട്ടു ,പി പി ജോയി ,കോൺഗ്രസ് പ്രതിനിധി ഷാജി കൊച്ചുകരോട്ട് ,മുസ്ലിം ലീഗ് പ്രതിനിധി ടി ൻ ബാപ്പുട്ടി ,ബേബി പടിഞ്ഞാറേകുടി ,ബെന്നി കോട്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!