ChuttuvattomIdukki

“സ്റ്റെപ്പ് അപ്പ്” ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ഇടുക്കി: സർക്കാർ ഇതര തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ “സ്റ്റെപ്പ് അപ്പ്” ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. അവരവരുടെ കഴിവിനും താത്പര്യങ്ങൾക്കും അനുസരിച്ച് കരിയർ സപ്പോർട്ട് സേവനങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഡിഡബ്ല്യുഎംഎസ് കണക്ട് എന്ന മൊബൈൽ ആപ്പ് കേരള നോളജ് ഇക്കണോമി മിഷൻ വികസിപ്പിച്ചിട്ടുണ്ട്. നവംബർ 1 മുതൽ 30 വരെ ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നത് വഴി തൊഴിലന്വഷകൻ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാകും. കൂടാതെ കരിയർ സപ്പോർട്ട് സേവനങ്ങളും, സ്‌കോളർഷിപ്പോടുകൂടിയ സർക്കാർ കോഴ്‌സുകളും പോർട്ടലിൽ ലഭ്യമാണ്. കുടുംബശ്രീ മിഷന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സഹകരണത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2026ൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ പദ്ധതികളാണ് നോളജ് ഇക്കണോമി മിഷൻ നടപ്പാക്കുന്നത്.

Related Articles

Back to top button
error: Content is protected !!